Skip to main content

Posts

Featured

“Across the Radcliffe Line” -CHAPTER 3

  അദ്ധ്യായം 3 . റാഡ്ക്ലിഫിനും മുൻപ് ..... നൗറംഗ്പൂർ, പഞ്ചാബ് — മേയ് 1946 ഭൂമിയിൽ അതിർത്തികൾ വരയ്ക്കുന്നതിനും മുൻപ്, ട്രെയിനുകൾ ശവപ്പെട്ടികളാക്കുന്നതിനും മുൻപ്,സ്വന്തം അയൽക്കാർ പരസ്പരം വെറുക്കപ്പെടുകയും അപരിചിതരാക്കപ്പെടുകയും ചെയ്യപ്പെടുന്നതിന് മുൻപ് , നൗരംഗ് പൂർ, ഒരു സാധാരണ ഗ്രാമമായിരുന്നു. സ്വപ്നങ്ങളിലെന്നപോലെ സുന്ദരമായ ഗ്രാമം. വഴിയോരങ്ങളിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മാവിൽ , തേനൂറുന്ന മാമ്പഴങ്ങൾ ആ വേനലിനെ എന്നും ഓർമ്മകളിൽ നിർത്തി.  പന്ത്രണ്ട് വയസുകാരി അമീന തന്റെ  തറവാട്ട്മു വീട്ടു മു റ്റത്തൂടെ നഗ്നപാദയായി ഓടി, പകുതി തിന്ന  മാമ്പഴം വിരലിൽനിന്ന് ഒലിച്ചുവീഴുമ്പോൾ, അവളുടെ ചിരി മാന്തളിരുകൾ വരെ ഏറ്റു  പിടിച്ചു.അവളുടെ കാലടികളേറ്റ് പൊടി മണ്ണ് ചുറ്റും പടർന്നു . പിന്നിൽ, ഒരു ആൺകുട്ടി അവളെ പിന്തുടർന്നു — ഉയരംകൂടിയതും മെലിഞ്ഞതും, മഷിത്തട്ടുകളാൽ മലിനമായ കൈകളോടും അയഞ്ഞ  ട്രൗസറിനെ പിടിച്ചു നിർത്തുന്ന പിന്നും,ഇത്തിരി അയഞ്ഞ പഴകിയ കുപ്പായവും ധരിച്ച ഒരു ആൺകുട്ടി. "ഞാൻ നിന്നെ പിടിക്കും, ചേച്ചി!”അവൻ പഞ്ചാബിയിൽ അലറി. "അതിന്നി നീ പറക്കണം, ഇക്ബ !" അവൾ മറുപടി കൊടുത്തു, ഉറങ്ങുന്...

Latest Posts

“Across the Radcliffe Line”

“Across the Radcliffe Line”