ആഹ്വാനം


ഞങ്ങളെല്ലാം 
മരിച്ചവരാണ്‌
പല തവണ ,കുറഞ്ഞത് 
മരിച്ചു കൊണ്ടിരിക്കുന്നവരാണ്.
കുമിഞ്ഞ 
നാണയങ്ങള്‍ക്ക് മുകളില്‍ 
വിപ്ലവം പാടുന്നവരെ,
രക്ത സാക്ഷികളുടെ 
നിലവിളികള്‍ 
ഞങ്ങളുടെ ,കൂടാരങ്ങളില്‍
മുഴങ്ങി നില്‍ക്കുന്നുണ്ട്.
രക്തമളക്കുന്ന കോപ്പയില്‍ 
വിശപ്പ ളക്കുന്നവരെ,
എന്‍റെ സോദരരുടെ
കാഹളങ്ങള്‍ 
നിനക്കസഹ്യമാകും ,
അവരെല്ലാം 
മരിച്ചുകൊണ്ടിരിക്കുന്നവരാന്
ചിലപ്പോള്‍ 
ജനിച്ചു കൊണ്ടിരിക്കുന്നവരും.


Comments

Popular Posts