ഇല്ലെങ്കിലും ഇനിയെല്ലാം ഇങ്ങനെയാണ്.

ഇല്ലെങ്കിലും 
ഇനിയെല്ലാം ഇങ്ങനെയാണ്.


അപ്പുറത്ത് ,
എന്ടെ വിരസതയുടെ 
നേരെ എതിരിൽ ,
ഒരപ്പൂപ്പൻ .

കയ്യിൽ 
ലിനോവോയുടെ 
ബാഗും തൂക്കി ,
ചെവിയിലേക്ക് 
ഐ പോടിന്ടെ 
ഹിയർ ഫോണ്‍ തിരുകി ,
സ്വയം ഉഷ്നത്തിന്ടെ 
കറുത്ത കോട്ടിലേക്ക് ,
മാന്യതയെ 
വലിച്ചു കെട്ടി 
ഉരുണ്ടുപോയ 
ഒരപ്പൂപ്പൻ .

എനിക്കു നല്കിയ 
പുഞ്ചിരിയിൽ ,പക്ഷെ 
കൊതിക്കുകയായിരുന്നു.

തന്ടെ കൊച്ചുമകനോടോത്ത് 
ചാരു കസേലയിൽ 
മല്ർന്നുറങ്ങുന്ന 
സ്വപ്‌നങ്ങൾ .
                             അല്ലെങ്കിലും 
                             ഇനിയെല്ലാം 
                             ഇങ്ങനെയാണ് 
                             സ്വപ്നങ്ങള്ക്ക് വേണ്ടി നാം
                             മരണം വരെ
                             കാത്തിരിക്കെണ്ടിയിരിക്കുന്നു .

Comments

Popular Posts