ആമുഖം
നേരും നന്മയും ചേരുന്ന നാട്ടുവഴികളിൽ ,
എവിടെയൊക്കയോ ഒളിഞ്ഞും പാത്തും, അത്രയേറെ ശ്രദ്ധിക്കപ്പെടാതെ ചെറിയ തെറ്റുകളും കള്ളത്തരങ്ങളും തലപൊക്കിത്തുടങ്ങിയ കാലത്തിലേക്കാണ് എന്റെ ബോധ മണ്ഡലം എന്നെ തൊട്ടുണർത്തിയത്. കമ്യൂണിസ്റ്റ് പച്ചകൾ കൊണ്ട് വഴി മൂടിയ കാലത്ത് നിന്നും അതേ പേരിന്റെ ചുവപ്പിൽ ,ആരവങ്ങളിൽ അഭിമാനിച്ചും ആഴ്ന്നിറങ്ങിയും നടന്ന ഗ്രാമോത്സവങ്ങളിൽ നിന്ന് ,വരണ്ട് വിണ്ട് കീറപ്പെട്ട സ്വപ്നങ്ങളെപ്പോലെ ഇന്നുകൾ മുന്നിൽ നിവർന്ന് നിൽക്കുമ്പോൾ, ഓർമ്മകളിലെ നന്മകളെ തേടി ,ചില സത്യങ്ങളെത്തേടി വെറുതെ ഒരു യാത്ര.


Comments
Post a Comment