കഴുകന്‍


ഇരുള്‍ കാട്ടിലൂടെ
പറന്നടുക്കുന്ന
കണ്ണുകള്‍
എന്ടെതാണ്.
നിരദോഷിയും
അനുസരണ ഉള്ളവനും
ആയ ഇവന്ടെ മുഖത്ത് എന്നും
പുഞ്ചിരിയാണ് ......
കൊക്കുകള്‍
കൂട്ടിയുരുമ്മി , മെല്ലെ
അവന്‍ നല്‍കുന്ന
വാത്സല്യം
പറഞ്ഞറിയിക്കാന്‍
പ്രയാസമാണ്


തണുത്ത രോമാങ്ങല്‍ക്കിടയില്‍
എന്നെ വരിഞ്ഞു കെട്ടുന്ന
മടുപ്പും
ഞാന്‍
സഹിക്കുന്നുണ്ട് .
കാലില്‍ നിന്ടെ
കണ്ണീരും ...എങ്കിലും
ഞാന്‍
ബഹുമാനിക്കപെടുന്നുണ്ട്
നീ
നിശബ്ദയാകുമ്പോള്‍ മാത്രം......

Comments

Popular Posts