കഥ
ചിലപ്പോഴൊക്കെ
കഥയിങ്ങനെയാണ്,
രാജ്യമില്ലാത്ത
രാജാവിനെപ്പോലെ .
പഴകിയ തുരുമ്പ് പാത്രങ്ങളില്‍
അഴുകിയ
സത്യങ്ങളെ വഹിച്ചു ,
ചിരിച്ചു കൊണ്ട്
സ്മ്രുതിക്കപ്പെട്ടു
അത് നമ്മളില്‍
അലസത പടര്‍ത്തുന്നു .
വീണുടഞ്ഞ
കണ്ണാടിചില്ലുകളില്‍
നഷ്ട്ടപ്പെട്ട
പ്രതിബിംബങ്ങളെയോര്ത്തു
വരാനിരിക്കുന്ന
വിപ്ലവങ്ങളിലെ
സ്വര്ഗ്ഗങ്ങളെയോര്ത്തു ,
വര്ത്തമാനതിന്ടെ
മനുഷ്വത്തത്തെ, നാം
ഹൃദയത്തില്‍ നിന്ന്
കുടിയിറക്കുന്നു
ഒഴിഞ്ഞ
ആള്ക്കൂട്ടത്തിന്ടെ
വിഹ്വലതകളിലേക്ക്
മൃതിയോഴുക്കി
കാലം പടിയിറങ്ങുമ്പോള്‍ ,
തിരുത്തപ്പെടാനുള്ള
വ്യഗ്രത ബാക്കിയാക്കി
കഥകളിനിയു
ജനിച്ചു കൊണ്ടേയിരിക്കും...


This comment has been removed by the author.
ReplyDeleteHi Mate,
ReplyDeleteAwsome Blog,Keep Writing.