ഹൃദയം

ഹൃദയം 
കല്ലാക്കണമെന്ന്..
പഴയ
റേഡിയോ..
പാടിക്കൊണ്ടിരിക്കുന്നു.

പൊട്ടിച്ചിതറാതിരിക്കാന്‍ 
അതിനെ 
ഇനി എന്തായി 
നിര്‍മ്മിക്കണം.

നിണമിരച്ചു പൊന്തി 
പായുന്ന പാച്ചലില്‍,
മടുപ്പും 
വെമ്പലും 
നിമിത്തം 
എന്‍റെ ഹൃദയം 
മുറിഞ്ഞു കൊണ്ടേയിരുന്നു..

എന്ന് 
നില്‍ക്കപ്പെടും 
എന്ന ഭയം 
എന്‍റെ 
കണ്ണിനെ ചുവപ്പിക്കുന്നുണ്ടെങ്കിലും..
അടിഞ്ഞ,
ജീര്‍ണ്ണങ്ങളുടെ,
ജാള്യത 
എന്‍റെ മുഖത്ത്..
ഇല്ലാതായിരിക്കുന്നു...


Comments

Popular Posts