നീ എവിടെയാണ്....

എനിക്കേറ്റവും
പ്രിയപ്പെട്ട  സുന്ദരീ..
നിനക്ക്
നല്‍കുവാന്‍
ശവംനാരിപ്പൂവി ന്‍റെ
മൊട്ടുകള്‍ ചേര്‍ത്ത് വച്ച്
ഞാനൊരു
ഒരു പൂച്ചെണ്ട് നിര്‍മ്മിച്ചു.

നിന്‍റെ
കണ്ണുകള്‍
മാത്രം ,
തെളിച്ചമറ്റ്
കുഴിഞ്ഞു പോയതും
ചുളിഞ്ഞ
കവിളില്‍
പാടുകള്‍ വന്നതും ,എനിക്ക്
വിഷയമാല്ലതവുന്ന
സൂര്യാസ്തമനങ്ങള്‍.

നിന്‍റെ
വിയര്‍പ്പു തുള്ളികള്‍
എന്‍റെ
ജലമായി
ദാഹമകറ്റുമ്പോള്‍,
രതി കുന്നു
കയറി
മറഞ്ഞു പോകുമ്പോള്‍,
എന്‍റെ
സുന്ദരീ
നീ ഒട്ടും വിരൂപയായിരുന്നില്ല.

നീല മേഘങ്ങള്ക്കപ്പുറത്തുള്ള
വിണ്ടു കീറപ്പെട്ട
പാടങ്ങളില്‍
നമുക്കായോരുക്കിയ
ആശ്രമമുണ്ട്
അവിടെ
കാവി പുതപ്പിച്
ഞാന്‍  നിര്‍ത്തിയിട്ട
വികാരങ്ങള്‍
എന്‍റെ  സാന്യസമാണ്..

എന്‍റെ
സുന്ദരീ ..
ആ ഇരുട്ടിന്‍റെ നഗ്നതയിലേക്ക്‌
നാം  നടന്നടുക്കുമ്പോള്‍
നീ കൂടുതല്‍
സ്വതന്ത്രയകുന്നത്
ഞാന്‍ മാത്രമറിയുന്നു.

നിര്‍ജീവമായ
ശിലകളെക്കാള്‍
എത്ര  സുന്ദരമാണ് നിന്‍റെ
നൃത്തം

നീ എനിക്ക് നല്‍കിയ
മധുരവേളകള്‍
പൂക്കാലങ്ങലെക്കാള്‍
എത്ര പൂത്തിരിക്കുന്നു.

വ്രണമുണങ്ങാത്ത
നിന്‍റെ
ഇടതു കയ്യില്‍
എന്‍റെ നിശ്വാസങ്ങളെറ്റപ്പോള്‍
അവ
വേദനിച്ചുവെങ്കിലും
നീയതറിയാത്തതു  പോലെ
എന്നെ തുറിച്ചു നോക്കി.

നിന്‍റെ
കുഴിഞ്ഞ നോട്ടത്തിന്‍റെതലയ്ക്കല്‍
ഞാന്‍ സത്യമാകുന്നത്
ഞാന്‍ മാത്ര മറിയുന്നു

എന്‍റെ സുന്ദരീ ..
നീ എവിടെയാണ്..
എന്‍റെ
വിലാപങ്ങളെല്ലാം
നിനക്ക്
വേണ്ടി ആര്‍ത്തിരമ്പുന്നു.
വികാരങ്ങള്‍
വിറതുള്ളി
വിരുങ്ങലിക്കുന്നു..


എന്‍റെ
സുന്ദരീ ..
നീ എവിടെയാണ്..........

Comments

Popular Posts