ഒരു പൊട്ടാസും ചില പാര്‍ട്ടി കഥകളും

ഒരു പൊട്ടാസും
                            ചില പാര്‍ട്ടി കഥകളും 


അന്നൊരു നാള്‍ ,വിഷു കഴിഞ്ഞു പിറ്റേ ദിവസം ആണെന്ന് തോനുന്നു,എന്‍റെ നാട്ടില്‍ ഒരു പരിപാടി നടന്നു.ഏതു പരിപാടി ആണെന്ന് കൃത്യമായി ഓര്‍മ്മയില്ല . എങ്കിലും നാട്ടുകാര്‍ തിങ്ങി നിറഞ്ഞ  എരമം സ്കൂളിന്‍റെ  ചെറിയ മുറ്റത്ത് ,പേര് മറന്നു പോയ , പാര്‍ട്ടിയുടെ ജില്ലാ പ്രതിനിധി പങ്കെടുത്ത  ഒരു നല്ല പരിപാടി നടക്കുകയായിരുന്നു.

ഞങ്ങള്‍ യുവത്വമാണെന്നും,ആള്‍ക്കൂട്ടത്തിനകത്താണെങ്കിലും,പുറത്ത് ശ്രദ്ധിക്കപ്പെടേണ്ട രീതിയില്‍  മാറി നില്‍ക്കുന്ന  ഒരു കൂട്ടത്തെ നിങ്ങള്‍ക്ക് എല്ലാ ഗ്രാമത്തിലും കാണാന്‍ കഴിയും.വഴിവക്കത്തെ മരച്ചോട്ടിലോ  മതിലിന്‍റെ മുകളിലോ  ഒഴിഞ്ഞ ഏതെങ്കിലും  അപ്രധാനമായ സ്ഥലത്ത് കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെയായി  ആ കൂട്ടം വര്‍ദ്ദിച്ചു കൊണ്ടിരിക്കും.

അത്തരം കൂട്ടങ്ങളായി എരമം പാലത്തിന്‍റെ കമ്പികളില്‍ കൂനിക്കൂടിയിരുന്ന ഞങ്ങള്‍ ,വിരുദ്ദരാണെന്നും അരാഷ്ട്രീയരാണെന്നും ചിലര്‍ക്ക്  പൊടുന്നനെ  ഒരു വെളിപാടുണ്ടാകുന്നു.

ഇതിനിടയില്‍ , രസകരമായ ഒരാവശ്യത്തിനായി ,(കൂട്ടുകാരന് വേണ്ടി  ജീരകം എടുക്കാന്‍ വേണ്ടി)ഇരു കാലടിക്കപ്പുരം നില്‍ക്കുന്ന എന്‍റെ വീട്ടിലേക്കു പോയി തിരിച്ചു വരുമ്പോള്‍ കേട്ടത് ,ഒരു നനഞ്ഞ പൊട്ടാസിന്‍റെ ശബ്ദമാണ്.പാതി വഴിയില്‍ നിന്ന് ഓടി അടുക്കുമ്പോള്‍ കണ്ടത് തികച്ചും  അപ്രതീക്ഷിതമായ സംഭവങ്ങളാണ്.

ഇന്നും സമൂഹത്തിലെ  ബഹുമാന്യരെന്നു സ്വയം കരുതുന്ന ചില ചേട്ടന്മാരും ,ചില അനുജന്മാരും ,ആ പൊട്ടാസിനെ ബോംബാക്കി മാറ്റിയിരിക്കുന്നു.വിഷു കഴിഞ്ഞു ബാക്കിയായ പടക്കം ആരോ ഒരു രസത്തിനു കത്തിച്ചു എരിഞ്ഞതാണെന്ന് ആരും മനസ്സിലക്കാഞ്ഞിട്ടല്ല.ആ ശബ്ദവും  ചെറിയ ആ ആള്‍ക്കൂട്ടവും അതിന്‍റെ  പാര്‍ട്ടി പ്രവത്തനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും അതിനെ എതിര്‍ക്കപ്പെടെണ്ടതാക്കി, എന്നതാണ് സത്യം.
ആര്‍ക്കൊക്കൊക്കെയോ തല്ലു കിട്ടിയെന്നും , ആര്‍ക്കൊക്കയോ അതില്‍ പങ്കുണ്ടെന്നും ഞാനറിഞ്ഞു,

അതേ രാത്രിയിലാണ് , നാട്ടുകാരുടെ മുന്നിലൂടെ ആ പ്രശ്നത്തിനു പരിഹാരം കാണാന്‍ ഞങ്ങള്‍  വാര്‍ഡു മെമ്പറെ കാണുന്നത്.പ്രശ്നങ്ങള്‍ അപ്രതീക്ഷിതമായി  അടുത്ത ദിനങ്ങളിലേക്ക് കൂടി നീളുന്നു.പയ്യെ ഞാനറിയുന്നു,ആ കലാപരിപാടിയുടെ മൊത്തം സൂത്രധാരന്‍ ഞാനാണെന്ന്. പ്രയോഗങ്ങളില്‍ അത് ചരട് വലിക്കാരന്‍ എന്നോ മറ്റോ ആയിരുന്നിരുന്നു.

നാളുകള്‍ക്ക് ശേഷം ഒരുവന്‍  അരാഷ്ട്ര്രീയനും, രിബലും ഒക്കെ ആകുന്നതു എങ്ങനെ എന്ന് ഞാന്‍ പഠിച്ചു,എരമത്തിന്‍റെ ചുവന്ന മണ്ണില്‍ പോലും ഇന്ന്
പുതിയ വര്‍ണ്ണങ്ങളുടെ മിന്നലാട്ടമുണ്ടാകുന്നത് ,ഈ നാടിന്‍റെ ജന ഹൃദയങ്ങളെ അറിയാത്തത് കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.. എന്നിട്ടും നിസ്സംഗമായ ഈ മൗനം ..ഏതു  രാഷ്ട്രീയത്തിനെ പകര്ത്തെടുത്താലും  അത്  വേദനയാണെന്ന് എന്‍റെ ഗ്രാമം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും.......

Comments

  1. എകെജി യും ഇഎംഎസ് പറഞ്ഞപ്പോൾ ജനങ്ങൾ അനുസരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് നമ്മളെക്കാൾ ബുദ്ധിയും വിവരവും ഉള്ളതുകൊണ്ടാണ്. നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം വിദ്യാഭ്യാസം ഉള്ളവർ നേതൃസ്ഥാനത്ത് വരാത്തതാണ്. ഇപ്പോൾ കുറച്ചു മാറ്റമുണ്ട്. അഡ്വക്കേറ്റ് രമേശേട്ടൻ മുഖ്യധാര രാഷ്ട്രീയത്തിൽ ഇറങ്ങിയത്‌ പ്രത്യാശ നൽകുന്നു. സികെ കെ യെപോലുള്ള ആൾക്കാർ മാറിനിൽകെന്ദതു ഒരു നാടിന്റെ ആവശ്യമാണ്

    ReplyDelete

Post a Comment

Popular Posts